അർബുദബാധിതരുടെ വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ

ഗാന്ധിനഗർ: മെഡിക്കൽ കോളജിലെ കാൻസർ വാർഡിനു മുന്നിൽ വിശ്രമസ്ഥലം ഇല്ലാതെ ബുദ്ധിമുട്ടി രോഗികളും കൂട്ടിരിപ്പുകാരും. വാർഡിനു മുന്നിൽ കൂട്ടിരിപ്പുകാർക്കായുള്ള വിശ്രമകേന്ദ്രത്തിൽ ഉപയോഗശൂന്യമായ കട്ടിലുകൾ കൂട്ടിയിട്ടിരിക്കുന്നതിനാലാണ്​ സ്ഥലപരിമിതി അനുഭവപ്പെടുന്നത്​. തീർത്തും അവശരായ രോഗികളാണ് ചികിത്സതേടി ഇവിടെ എത്തുന്നത്​. ഇവർ വിശ്രമിക്കുന്നതിനുള്ള സ്ഥലത്താണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. കട്ടിലുകൾ ഇവിടെനിന്ന് നീക്കംചെയ്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമത്തിന് മതിയായ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.