പൊൻകുന്നം: കവിയും വാഗ്മിയും ഗ്രന്ഥശാല പ്രവർത്തകനുമായിരുന്ന വി. ബാലചന്ദ്രന്റെ സ്മരണക്കായി പനമറ്റം ദേശീയ വായനശാല ഏർപ്പെടുത്തിയ പുരസ്‌കാരം കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പി. മധുവിന്. 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം ഞായറാഴ്ച മൂന്നിന് ദേശീയവായനശാല ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് കൈമാറും. പൊൻകുന്നം സ്വദേശിയായ മധു തപാൽ വകുപ്പിലെ മുൻ ജീവനക്കാരനാണ്. കവിവഴി, ഓർമക്കുന്ന്, അമ്പ്, സ്വപ്‌നപ്പൂ, അമ്മച്ചിപ്പാട്ടുകൾ, പുലിവേഷം എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. KTL VZR 1 Balachandran Puraskaram ചിത്രവിവരണം പി.മധു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.