കോളജ് മാഗസിൻ പുരസ്‌കാരം പ്രഖ്യാപിച്ചു

പൊൻകുന്നം: പനമറ്റം ദേശീയ വായനശാല കേരളത്തിലെ സ്‌കൂൾ, കോളജ് മാഗസിനുകൾക്ക് ഏർപ്പെടുത്തിയ പുരസ്‌കാരങ്ങൾക്ക് കോഴിക്കോട് മെഡിക്കൽ കോളജും ചങ്ങനാശ്ശേരി എസ്.ബി കോളജും അർഹമായി. 2019, 2020, 2021 വർഷങ്ങളിലെ മാഗസിനുകളാണ് പരിഗണിച്ചത്. കടമ്മനിട്ട സ്മാരക പുരസ്‌കാരമായി 5000 രൂപ കോഴിക്കോട് മെഡിക്കൽ കോളജിന്‍റെ 'ശ്ശ്' എന്ന മാഗസിനും വി. രമേഷ്ചന്ദ്രൻ സ്മാരക പുരസ്‌കാരമായി 3000 രൂപ എസ്.ബി കോളജിന്റെ 'കറുപ്പി' എന്ന മാഗസിനുമാണ്. മേയ് എട്ടിന് ദേശീയ വായനശാലയിൽ നടത്തുന്ന വി. ബാലചന്ദ്രൻ അനുസ്മരണ സമ്മേളനത്തിൽ ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മാനദാനം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.