ഗാന്ധിനഗർ: മെഡിക്കൽ കോളജ് കാൻസർ ചികിത്സ വിഭാഗത്തിൽ രോഗികളുമായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് സംബന്ധിച്ച് സുരക്ഷജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരുമായി വാക്കുതർക്കം. ബുധനാഴ്ച രാവിലെയാണ് സംഭവം. രോഗികളുമായി എത്തുന്ന വാഹനങ്ങൾ കാൻസർ വാർഡിന്‍റെ സമീപത്ത് നിർത്തിയിടുവാൻ പാടില്ലെന്നും വാഹനങ്ങൾ പാർക്കിങ് മൈതാനത്ത് ഇടണമെന്നും സുരക്ഷ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ, രോഗികൾക്ക് ഒ.പിക്ക് പുറത്ത് ഇരിക്കുവാനുള്ള സൗകര്യമില്ലാത്തതിനാലാണ് അവശയായ രോഗിയുമായി എത്തുന്ന വാഹനങ്ങൾ ഇവിടെ നിർത്തിയതെന്ന് രോഗികളുടെ കൂടെയെത്തിയവർ പറഞ്ഞു. രാവിലെ 8.30നാണ് കാൻസർ ഒ.പി വിഭാഗം തുറക്കുന്നത്. അതിന് മണിക്കൂറുകൾക്ക് മുമ്പേ രോഗികളുമായുള്ള വാഹനങ്ങൾ എത്തിത്തുടങ്ങും. അവശരായ രോഗികൾക്ക് ഇരിക്കുവാനോ വിശ്രമിക്കുവാനോ സ്ഥലസൗകര്യം ഇല്ലാത്തതിനാലാണ് വാഹനങ്ങളിൽ തന്നെ വിശ്രമിക്കുന്നതെന്ന് രോഗികളും പറയുന്നു. ഒ.പി തുറക്കുന്ന സമയത്ത് രോഗികൾ, കാൻസർ വിഭാഗത്തിലേക്ക് പ്രവേശിച്ചശേഷം വാഹനങ്ങൾ പാർക്കിങ് മൈതാനത്തേക്ക് മാറ്റാമെന്ന് കൂട്ടിരിപ്പുകാർ പറഞ്ഞെങ്കിലും സുരക്ഷ ജീവനക്കാരൻ സമ്മതിച്ചില്ല. തുടർന്ന് വാഹനങ്ങളുടെ ഫോട്ടോ മൊബൈലിൽ പകർത്തുകയും അനധികൃത പാർക്കിങ്ങിന് പൊലീസിൽ പരാതി നൽകുമെന്നും ജീവനക്കാരൻ പറഞ്ഞു. ഇത് തർക്കത്തിന് കാരണമായി. പിന്നീട് സീനിയറായ സുരക്ഷ ജീവനക്കാരെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. സപ്ലൈകോയിലെ മോഷണം: പ്രതി പിടിയില്‍ ഏറ്റുമാനൂര്‍: പേരൂര്‍ കവലയിലെ സപ്ലൈകോ ഗോഡൗണ്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മണിമല സ്വദേശി കൃഷ്ണന്‍കുട്ടി (67) ആണ് പിടിയിലായത്. പൊതു അവധിദിവസമായ തിങ്കളാഴ്ച രാത്രിയിലായിരുന്നു മോഷണം. 2000 രൂപയുടെ ഒരു ബോക്‌സ് ഭക്ഷ്യ എണ്ണയും മേശ വലിപ്പില്‍നിന്ന് 400 രൂപയുമാണ് മോഷണംപോയത്. ചൊവ്വാഴ്ച പുലര്‍ച്ച കടതുറക്കാന്‍ ജീവനക്കാരെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പ്രതി മോഷണം നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ കടയിലെ സി.സി ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഇയാള്‍ മോഷണത്തിനുശേഷം ചങ്ങനാശ്ശേരിയിലേക്ക് കടക്കുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. പ്രതിക്ക് ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.