ഓട്ടോ ഡ്രൈവറെ മൂന്നംഗസംഘം കുത്തിവീഴ്ത്തി

കടുത്തുരുത്തി: ഓട്ടോറിക്ഷ ഡ്രൈവറെ ബൈക്കിലെത്തിയ മൂന്നംഗ അക്രമിസംഘം ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം കുത്തിവീഴ്ത്തി. കഴിഞ്ഞ ദിവസം കോതനല്ലൂരിലാണ് സംഭവം. കോതനല്ലൂര്‍ ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറായ പട്ടമന മാത്യുവിനാണ് (53) കുത്തേറ്റത്. ഓട്ടം കഴിഞ്ഞ്​ വീട്ടിലേക്ക്​ ഓട്ടോ കയറ്റുമ്പോൾ ബൈക്ക് വിലങ്ങനെ നിര്‍ത്തിയശേഷം ഒരാള്‍ ബൈക്കില്‍ നിന്നിറങ്ങി മാത്യുവിന്റെ വയറ്റിലും കൈയിലുമായി കുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ്​ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ബാറില്‍ പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കാരണമെന്ന് ചിലര്‍ പറയുന്നു. കഞ്ചാവ്, ലഹരി മാഫിയ സംഘത്തില്‍പെട്ടവരാണ് പ്രതികളെന്നും പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.