പൊതുമേഖല സ്ഥാപനങ്ങൾക്ക്​ ഏകീകൃത ശമ്പളഘടന; ശിപാർ​ശ സമർപ്പിക്കാൻ ചീഫ്​ സെക്രട്ടറിതല സമിതി

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങൾക്ക്​ ഏകീകൃത ശമ്പളഘടന സംബന്ധിച്ച ശിപാർശകൾ സമർപ്പിക്കാൻ ചീഫ്​ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്തി. നേരത്തേ റിയാബ്​ ചെയർമാന്‍റെ നേതൃത്വത്തിലെ വിദഗ്​ധസമിതിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. കെ.എസ്​.ഇ.ബി, കെ.എസ്​.ആർ.ടി.സി, വാട്ടർ അതോറിറ്റി ഒഴികെ പൊതുമേഖല സ്ഥാപനങ്ങളുടെ ശമ്പളഘടനയെ സംബന്ധിച്ച റിപ്പോർട്ട്​ 2020 നവംബർ 30 ന്​ സമർപ്പിച്ചിരുന്നു. ശിപാർ​ശ പരിശോധിച്ചാണ്​ സമിതിക്ക്​ ഇപ്പോൾ രൂപം നൽകിയിരിക്കുന്നത്​. ചീഫ്​ സെക്രട്ടറി ചെയർമാനും ധനകാര്യവിഭാഗം അഡീഷനൽ ചീഫ്​ സെക്രട്ടറി, ജലവിഭവ അഡീ. ചീഫ്​ സെക്രട്ടറി, സാമ്പത്തിക കാര്യ വകുപ്പ്​ അഡീഷനൽ ചീഫ്​ സെക്രട്ടറി, വ്യവസായ- വൈദ്യുതി- ഗതാഗത വകുപ്പ്​ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവർ അംഗങ്ങളുമായ ഏഴംഗ സമിതി​ രൂപവത്​കരിച്ചാണ്​ സർക്കാർ ഉത്തരവ്​ പുറപ്പെടുവിച്ചിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.