കോട്ടയം: . സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി.ജി. സുഗുണൻെറ നേതൃത്വത്തിൽ ഒരുകൂട്ടം പ്രവർത്തകരാണ് രാജി പ്രഖ്യാപിച്ചത്. ജില്ല നേതൃത്വത്തിൽ എകാധിപത്യത്തിൽ പ്രതിഷേധിച്ചാണ് പാർട്ടിവിടുന്നതെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മറ്റ് പാർട്ടികൾ യുവാക്കൾക്ക് മുൻഗണന നൽകുമ്പോൾ ജനതാദൾ എസിൽ തലമുറ മാറ്റമില്ല. വർഷങ്ങളായി ഒരേവ്യക്തി ജില്ല പ്രസിഡന്‍റായി തുടരുകയാണ്. ജില്ല കമ്മിറ്റി ഓഫിസ് സ്വകാര്യസ്വത്തായി കൈവശം വെച്ചിരിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാനനേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്നും പറഞ്ഞു. മുൻ ജില്ല സെക്രട്ടറി സദാശിവൻ കുമരകം, മഹിള ജനതാദൾ ജില്ല പ്രസിഡന്‍റ് ലക്ഷ്മി രാമചന്ദ്രൻ, ടോം സി.തയ്യിൽ, സാബു രാജ്, ടോണി പുളിക്കൽ എന്നിവരടക്കം 40 ഓളംപേരാണ് രാജിവെച്ചത്. മറ്റേതെങ്കിലും പാർട്ടിയിൽ ചേരുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്ന് പി.ജി. സുഗുണൻ പറഞ്ഞു. തൊഴിലധിഷ്ഠിത കോഴ്സ് കോട്ടയം: കഞ്ഞിക്കുഴിയിലെ പ്രധാൻമന്ത്രി കൗശൽകേന്ദ്രയിൽ പുതുതായി ആരംഭിക്കുന്ന ഹോസ്പിറ്റൽ ഫ്രണ്ട് ഡെസ്ക് എക്സിക്യൂട്ടിവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 30ന് ക്ലാസ് ആരംഭിക്കും. 21നും 27നും ഇടയിൽ പ്രായമുള്ള ഡിഗ്രി യോഗ്യതയുള്ള ആർക്കും അപേക്ഷിക്കാം. അപേക്ഷകരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾ സ്ഥാപനത്തിൽ നേരിട്ടെത്തി പഠിക്കണം. ക്ലാസുകൾ രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെയായിരിക്കും. ഒന്നരമാസം ദൈർഘ്യമുള്ള ഈ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കേന്ദ്രസർക്കാറിൻെറ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. ഫോൺ: 9846321764.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.