മുണ്ടക്കയം: മുണ്ടക്കയത്ത് പിന്നിടുന്നു. സ്റ്റേഷൻ മാസ്റ്റർ നിലവിൽ ഇല്ലാത്താതാണ് പ്രവർത്തനം നിലക്കാൻ കാരണമായി പറയുന്നത്. യാത്രക്കാർ വിവരശേഖരത്തിനായി എത്തുമ്പോൾ കാണുന്നത് പൂട്ടിയ ഓഫിസാണ്. ഇതിനാൽ ബസുകളുടെ സമയവും മറ്റും അറിയാൻ ഓട്ടോറ ഡ്രൈവർമാരെയും വ്യാപരികളെ ആശ്രയിക്കണം. എന്നാൽ, കോവിഡ് കാലത്തിനുശേഷം ബസുകളുടെ സമയവും റൂട്ടും ഇവർക്കും വ്യക്തമായി യാത്രക്കാരോട് പറയാനും പറ്റുന്നില്ല. ഇത് യാത്രക്കാരെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നു. കൂടരെ ബസുകളുടെ സമയക്രമങ്ങളും തെറ്റി. ദിവസവും വിവിധ ഡിപ്പോകളിൽനിന്ന് ദീർഘദൂര സർവിസുകൾ ഉൾപ്പെടെ നാനൂറോളം കെ.എസ്.ആർ.ടി.സി ബസുകളാണ് ബസ്സ്റ്റാൻഡിൽ കയറിയിറങ്ങുന്നത്. ഇപ്പോൾ എല്ലാ സർവിസുകളുടെയും സമയക്രമം നിശ്ചയിക്കുന്നത് അതത് ബസിലെ ജീവനക്കാരാണ്. ഇതിനാൽ കോട്ടയം-കുമളി റൂട്ടുകളിൽ ഒന്നിന് പുറകെ മൂന്നും നാലും ബസുകളാണ് മിനിറ്റുകളുടെ വ്യത്യാസത്തിൽ സർവിസ് നടത്തുന്നത്. ഇതിലെ യാത്രക്കാരാകട്ടെ വിരലിൽ എണ്ണാവുന്നത്രയും. മുമ്പ് ഏറെ പഴക്കംചെന്ന ജീർണിച്ച കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. ബസ്സ്റ്റാൻഡ് വികസനഭാഗമായി പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിൽ പുതിയ ഓഫിസ് പഞ്ചായത്ത് നിർമിച്ചുനൽകി. നിലവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറക്കുന്നത് ബസുകളുടെ ടിക്കറ്റ് മിഷ്യൻ ചാർജ് ചെയ്യാൻവേണ്ടി മാത്രമാണ്. ഇതിനെതിരെ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം KTL w BL KSRTC Station master Office അടച്ചുപൂട്ടിയ മുണ്ടക്കയം കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ ഓഫിസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.