കോട്ടയം: ആകാശത്ത് തെളിഞ്ഞ . ശുക്രൻ, ചൊവ്വ, വ്യാഴം, ശനി ഗ്രഹങ്ങൾ നേർരേഖയിൽ കിഴക്ക് ഉദിച്ചുയർന്ന കാഴ്ചവിസ്മയമായിരുന്നു കഴിഞ്ഞരാത്രി ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. ഒപ്പം ചന്ദ്രനും ചേർന്നു. അനവധി വർഷങ്ങൾ കൂടുമ്പോൾ സംഭവിക്കുന്ന ഈ ദൃശ്യം കാണുവാൻ സ്കൂൾ, കോളജ് വിദ്യാർഥികൾ സി.എം.എസ് കോളജിൽ ഒത്തുകൂടി. സി.എം.എസ് കോളജ്, ബ്രേക്ക് ത്രു സൈൻസ് സൊസൈറ്റിയുമായി ചേർന്നാണ് ആകാശ നിരീക്ഷണം നടത്തിയത്. സി.എം.എസ് കോളജിൽ പുതുതായി സ്ഥാപിച്ച ടെലിസ്കോപ് സംവിധാനം പ്രിൻസിപ്പൽ ഡോ. വർഗീസ് സി. ജോഷ്വ ഉദ്ഘാടനം ചെയ്തു. വാനനിരീക്ഷണത്തിനും തുടർന്ന് നടന്ന സംവാദത്തിനും പ്രഫ. പി.എൻ. തങ്കച്ചൻ, ഡോ. റീനു ജേക്കബ്, ബ്ലസൻ ജോർജ്, ബിനോയി പി.ജോണി, കെ.കെ. രവീന്ദ്രൻ, പി.ജി. ശശികുമാർ, കെ.ജെ. വിനോദ് എന്നിവർ നേതൃത്വം നൽകി. KTL 1 സി.എം.എസ് കോളജ്, ബ്രേക്ക് ത്രു സൈൻസ് സൊസൈറ്റി എന്നിവർ സംയുക്തമായി നടത്തിയ ആകാശ നിരീക്ഷണത്തിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.