എരുമേലി: മതസൗഹാർദം ഊട്ടിയുറപ്പിച്ച് മണങ്ങല്ലൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ . ജാതിമത ഭേദമന്യേ പ്രദേശവാസികൾ പങ്കെടുത്ത ഇഫ്താർ വിരുന്ന് നാടിന് മാതൃകയായി. ജമാഅത്ത് പ്രസിഡന്‍റ് പി.എച്ച്. നജീബ് പറപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. നാസർ മൗലവി മുണ്ടക്കയം റമദാൻ സന്ദേശം നൽകി. ഫാ. തോമസ് വലിയപറമ്പിൽ, പാസ്റ്റർ ജോർജ്കുട്ടി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, കെ.എൻ. ദാമോദരൻ, ലോഹിതദാസ്, അലിയാർ മൗലവി, പി.പി. അബ്ദുൽഅസീസ് പള്ളിക്കച്ചേരി, അബ്ദുൽകരീം, പഞ്ചായത്ത് അംഗങ്ങളായ റോസമ്മ തോമസ്, അനീറ്റ, മുഹമ്മദ് അ്സലം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.