കോട്ടയം: റവന്യൂ കലോത്സവത്തിന്റെ ഭാഗമായ കായിക-അത്ലറ്റിക്സ് മത്സരങ്ങൾ ഞായറാഴ്ച തുടങ്ങും. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അത്ലറ്റിക്സ് വിഭാഗത്തിൽ 100, 400, 1500 മീറ്റർ, 4x100 റിലേ മത്സരങ്ങളും ഷോട്ട്പുട്ട്, ലോങ്ജംപ്, പഞ്ചഗുസ്തി മത്സരങ്ങളും നടക്കും. 25ന് രാവിലെ ഒമ്പതിന് കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ മത്സരം നടക്കും. വനിതകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക സിംഗിൾസ്, ഡബിൾസ്, മിക്സഡ് ഡബിൾസ് മത്സരങ്ങളാണ് നടക്കുക. നെഹ്റു സ്റ്റേഡിയത്തിൽ 26ന് രാവിലെ ഒമ്പതുമുതൽ ക്രിക്കറ്റ് മത്സരം നടക്കും. 11 അംഗ ക്രിക്കറ്റ് ടീമിൽ രണ്ട് വനിത ഉണ്ടായിരിക്കും. ഫുട്ബാൾ മത്സരം 28ന് രാവിലെ ഒമ്പതിന് നെഹ്റു സ്റ്റേഡിയത്തിലാണ് നടക്കുക. മാപ്പിളപ്പാട്ട്, തിരുവാതിര, ഒപ്പന (പുരുഷന്മാർ, സ്ത്രീകൾ), ഓട്ടൻതുള്ളൽ, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തം, മൂകാഭിനയം, ഏകാങ്കനാടകം മത്സരങ്ങളാണ് ശനിയാഴ്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.