കോട്ടയം: കോട്ടയം അതിരൂപതയിലെ വനിത അല്‍മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമണ്‍സ് അസോ. സുവര്‍ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഭവനപുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ടത്തിന് കിടങ്ങൂരില്‍ തുടക്കമായി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം അതിരൂപത വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, കെ.സി.ഡബ്ല്യു.എ പ്രസിഡന്‍റ് ലിന്‍സി വടശ്ശേരിക്കുന്നേല്‍, ട്രഷറര്‍ എല്‍സമ്മ സക്കറിയ, ജോയന്‍റ് സെക്രട്ടറി ജിജി ഷാജി, മുന്‍ പ്രസിഡന്‍റ് ഡോ. മേഴ്‌സി ജോണ്‍, കെ.സി.ഡബ്ല്യു.എ കിടങ്ങൂര്‍ ഫൊറോന വൈസ് പ്രസിഡന്‍റ് സില്‍ജി സജി പാലക്കാട്ട്, ഫൊറോന സെക്രട്ടറി സീന ടൈറ്റസ് മരുതനാടിയില്‍, ജോയന്‍റ് സെക്രട്ടറി ലൂസി ബെന്നി പതീപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു. പ്രാദേശിക വിഭവസമാഹരണം വഴിയും ഉദാരമതികളുടെ സംഭാവനകള്‍ സ്വീകരിച്ചുമാണ് കെ.സി.ഡബ്ല്യു.എ ഭവനപുനരുദ്ധാരണ പദ്ധതി നടപ്പിലാക്കിവരുന്നത്. ഫോട്ടോ: KTL kcwa housing 2 ക്‌നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷന്‍റെ ഭവനപുനരുദ്ധാരണ പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.