പത്താമുദയ ഉത്സവം

പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ ശനിയാഴ്ച . രാവിലെ 7.30ന് പുതുക്കല നിവേദ്യം, എട്ടിന് ശ്രീബലി, കുളത്തൂർ ശൈലേഷ്‌ കുമാറിന്റെ നാദസര കച്ചേരിയും ആനിക്കാട് കൃഷ്ണകുമാറിന്റെ ചെണ്ടമേളവും നടക്കും. വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പും എതിരേൽപും. ചേനപ്പാടി: കണ്ണമ്പള്ളി ഭഗവതിക്ഷേത്രത്തിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. തന്ത്രി പുന്നശ്ശേരി ഇല്ലം വിനോദ് എൻ. നമ്പൂതിരിയും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാർമികത്വം വഹിക്കും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഭജന. ശനിയാഴ്ച രാവിലെ എട്ടിന് കലശപൂജ, ഒമ്പതിന് പൊങ്കാല, 11.30ന് സർപ്പപൂജ, 12ന് മഹാപ്രസാദമൂട്ട്, വൈകീട്ട് ഏഴിന് പഞ്ചാരിമേളം, 8.30ന് താലപ്പൊലി എതിരേൽപ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.