റവന്യൂ കലോത്സവം ഇന്ന് തുടങ്ങും

കോട്ടയം: ജില്ലതല റവന്യൂ കലോത്സവം ബുധനാഴ്ച രാവിലെ 10ന് കലക്ടറേറ്റിൽ വിപഞ്ചിക കോൺഫറൻസ് ഹാളിൽ കലക്ടർ ഡോ. പി.കെ. ജയശ്രീ ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് കോൺഫറൻസ് ഹാൾ, കോട്ടയം മാമ്മൻ മാപ്പിള ഹാൾ, നെഹ്റു സ്റ്റേഡിയം, പാലാ മുനിസിപ്പൽ സ്​റ്റേഡിയം എന്നിവിടങ്ങളാണ് വേദികൾ. കവിതാലാപനം, ഉപന്യാസ രചന, കവിത രചന, പ്രസംഗമത്സരം, കഥാരചന, പെയിന്‍റിങ്​, പെൻസിൽ ഡ്രോയിങ്​, തബല, വയലിൻ, മോണോ ആക്ട്, മിമിക്രി, മാപ്പിളപ്പാട്ട്, ഓട്ടൻതുള്ളൽ, തിരുവാതിര, മൈം, ഒപ്പന, ഏകാങ്ക നാടകം, സിനിമാറ്റിക് ഡാൻസ്, നാടോടിനൃത്തം, കർണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, ലളിതഗാനം, നാടൻ പാട്ട് തുടങ്ങിയ ഇനങ്ങളിലാണ് മത്സരം. ............... ജവഹർ ബാലഭവൻ അധ്യാപക സമരം കോട്ടയം: ജവഹർ ബാലഭവൻ സംരക്ഷണ സമിതി നടത്തിവരുന്ന അധ്യാപകരുടെ സമരം ആർ.എസ്.പി സെക്രട്ടറി ഷാജി ഫിലിപ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി പി.കെ. ആനന്ദക്കുട്ടൻ, കൺവീനർ പി.ജി. ഗോപാലകൃഷ്ണൻ, പി.കെ. ഹരിദാസ്, വി.ജി. ഉപേന്ദ്രനാഥ്, വി.ജി. ഹരിന്ദ്രനാഥ്‌, വി.പി. സുരേഷ് , കെ.ബി. ശിവദാസ്, മനു മാത്യു, കെ.എം. ജോൺ , ബേബി മാത്യു, മിഥുന മോഹൻ, സുപ്രഭ സുരേഷ്, മായ മോഹൻ, ജയശ്രീ, ഗിരിജ പ്രസാദ്, ശ്രീകല ശ്രീകുമാർ സേതു പ്രസാദ് എന്നിവർ സംസാരിച്ചു. KTL JAWAHAR BALABHAVAN- ജവഹർ ബാലഭവൻ അധ്യാപകരുടെ സമരം ആർ.എസ്.പി സെക്രട്ടറി ഷാജി ഫിലിപ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.