'കുട്ടനാട്ടിലെ കർഷകർക്ക് നഷ്ടപരിഹാരം നൽകണം'

ചങ്ങനാശ്ശേരി: ഓൾ ക്രിസ്ത്യൻ കമ്യൂണിറ്റി അസോ. ദക്ഷിണമേഖല നേതൃസമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ ബാബു കെ.വർഗീസ് അധ്യക്ഷതവഹിച്ചു. സെൻട്രൽ സെക്രട്ടേറിയറ്റ് അംഗം ഡോ. റൂബിൾ രാജ് മുഖ്യപ്രഭാഷണം നടത്തി. ജോയ്സ് ജോർജ്, ജോയി മടുക്കക്കുഴി, നോബിൾ ജി. എസ്, അഡ്വ. രെഞ്ചി മത്തായി, ജോസഫ് നെല്ലുവേലി, സാമുവേൽ പ്രക്കാനം, ടോമിച്ചൻ മേപ്പുറം എന്നിവർ സംസാരിച്ചു. കൃഷിനാശം സംഭവിച്ച കുട്ടനാട്ടിലെ കർഷകർക്ക് ന്യായമായ നഷ്ടപരിഹാരവും അടുത്ത കൃഷിക്ക് സൗജന്യമായി വിത്തും വളവും നൽകണമെന്ന് നേതൃസമ്മേളനം ആവശ്യപ്പെട്ടു. അഞ്ച് ജില്ലകളിൽനിന്ന്​ അമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. KTL CHR 2 MLA ഓൾ ക്രിസ്ത്യൻ അസോ. ദക്ഷിണമേഖല നേതൃസമ്മേളനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.