മുണ്ടക്കയം ഈസ്റ്റ്: ദേശീയപാതയിലെ ഓടകള്‍ മൂടി പാരലല്‍ കോളജ് റോഡ് നിര്‍മിച്ചത് അപകടഭീഷണി ഉയര്‍ത്തുന്നു. കൊട്ടാരക്കര -ദിണ്ഡുകല്‍ ദേശീയപാതയില്‍ കൊടികുത്തിക്കും പെരുവന്താനത്തിനുമിടയിലെ പാരലല്‍ കോളജാണ് ഓട മണ്ണും കല്ലും സിമന്‍റും ചേര്‍ത്ത് റോഡാക്കി മാറ്റിയത്. ഇതോടെ കുത്തിറക്കത്തില്‍ ഓടയിലൂടെ വരുന്ന വെള്ളം ദേശീയ പാതയിലേക്ക് ഒഴുകുകയാണ്. ദേശീയപാത അധികൃതര്‍ നിര്‍മിച്ച കോണ്‍ക്രീറ്റ് ഓടയാണ് ഇവര്‍ അനധികൃതമായി മൂടിയത്. കോളജിന്‍റെ വക സ്ഥലത്തുനിന്ന് ഒഴുകുന്ന ഉറവയും റോഡിലേക്കാണ് പതിക്കുന്നത്. പെരുവന്താനം ടൗണില്‍നിന്നുള്ള പെയ്ത്തുവെള്ളവും നിരവധി പുരയിടങ്ങളിലെ ഉറവയും ഒഴുകുന്നത് ഈ ഓടയിലൂടെയാണ്. ഇതെല്ലാം കോളജ് ഭാഗത്ത് എത്തുമ്പോള്‍ റോഡിലേക്കാണ് വരുന്നത്. സമീപത്ത് ദേശീയപാത നിര്‍മിച്ച കലുങ്ക് നിലവിലുണ്ടങ്കിലും ഇവിടേക്ക് വെള്ളം എത്തുന്നില്ല. വെള്ളം ഒഴുകുന്നതുമൂലം റോഡിന്‍റെ മറുകരയിലെ സംരക്ഷണ ഭിത്തി അപകടാവസ്ഥയിലാണ്. ഇവിടെ 50മീറ്റര്‍ വ്യത്യാസത്തില്‍ മൂന്നിടത്താണ് സംരക്ഷണ ഭിത്തി തകര്‍ന്നത്. ഒരുഭാഗത്ത് വന്‍ കൊക്കയാണ്. അപകടാവസ്ഥ സൃഷ്ടിക്കുന്ന പ്രദേശത്താണ് ഓട മൂടി റോഡുണ്ടാക്കിയത്. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റോഡ് പൊളിച്ചുനീക്കാന്‍ കോളജ് അധികൃതര്‍ക്ക് നോട്ടീസ് നല്‍കുമെന്നും ദേശീയപാത അധികൃതര്‍ അറിയിച്ചു. KTG WBL DESEEYAPAATHA OADA.... ഫോട്ടോ.. ദേശീയപാതയോരത്ത് ഓടമൂടി നിര്‍മിച്ച റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.