കെ-റെയില്‍: മാടപ്പള്ളിയിൽ സ്ഥിരം സമരപ്പന്തല്‍ ഇന്ന് മുതൽ

ചങ്ങനാശ്ശേരി: സില്‍വര്‍ ലൈന്‍ കെ-റെയിൽ വിരുദ്ധ ജനകീയ സമിതി ജില്ല കമ്മിറ്റി മാടപ്പള്ളി റീത്തുപള്ളി ജങ്​ഷനില്‍ ബുധനാഴ്ച മുതല്‍ സ്ഥിരം സമരപ്പന്തല്‍ ഒരുക്കും. മാടപ്പള്ളിയിലെ സമരത്തില്‍ പൊലീസിന്റെ മർദനത്തിനിരയായ റോസ്‌ലിന്‍ ഫിലിപ്പിന്റെ പുരയിടത്തിലാണ് സമരപ്പന്തല്‍ തീര്‍ത്തത്. കോട്ടയം, പത്തനംതിട്ട ജില്ലയിലെ സമരസമിതി പ്രവർത്തകർ വിവിധ ദിവസങ്ങളിലായി സമരപ്പന്തലില്‍ പ്രതിഷേധിക്കും. സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. സമരപ്പന്തലിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിക്കും. സമരനേതാക്കളെ മോന്‍സ് ജോസഫ് എം.എല്‍.എ ആദരിക്കും. KT L CHR 1 K Rail കെ-റെയിലിനെതിരെ മാടപ്പള്ളി റീത്തുപള്ളി ജങ്ഷനില്‍ തുടങ്ങുന്ന സ്ഥിരം സമരപ്പന്തല്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.