പൊൻകുന്നം: കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ പ്രകൃതിക്ഷോഭത്തില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍പ്പെടുത്തി അറ്റകുറ്റപ്പണി നടത്തുന്നതിന് രണ്ടുകോടി അനുവദിച്ചതായി ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് അറിയിച്ചു. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് റോഡുകളുടെ പട്ടിക റവന്യൂ മന്ത്രിക്ക് നല്‍കിയിരുന്നതിന്‍റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചത്. പള്ളിക്കത്തോട് പഞ്ചായത്തിലെ പാല്‍ സൊസൈറ്റി പന്നകം റോഡ് - 10 ലക്ഷം, തോപ്പില്‍പ്പടി പെരുമ്പാറമല റോഡ് - 10 ലക്ഷം, ഇരുമ്പുകുഴി അരുവിക്കുഴി റോഡ് - 10 ലക്ഷം, മണിമല പഞ്ചായത്തിലെ ചെറുവള്ളി കുരങ്ങന്മല കരിക്കാട്ടൂര്‍ റോഡ് - 10 ലക്ഷം, വാഴൂര്‍ പഞ്ചായത്തിലെ അക്കരത്താഴെ കുരീക്കല്‍മഠം റോഡ് - അഞ്ച് ലക്ഷം, മംഗലത്തുകുന്ന് നേഴ്‌സറിപ്പടി റോഡ് - അഞ്ച് ലക്ഷം, ടെമ്പിള്‍ കാഞ്ഞിരത്തുങ്കല്‍ റോഡ് - അഞ്ച് ലക്ഷം, കങ്ങഴ പഞ്ചായത്തിലെ പീടികപ്പടി തുണ്ടിപ്പടി റോഡ് - 10 ലക്ഷം, ചാരംപറമ്പ് കാരമല റോഡ് - 10 ലക്ഷം, കറുകച്ചാല്‍ പഞ്ചായത്തിലെ എന്‍.എസ്.എസ് പടി മാമ്പേല്‍ റോഡ് - 10 ലക്ഷം, ബംഗ്ലാംകുന്ന് ശൂലിപ്പുറം റോഡ് - 10 ലക്ഷം, തെക്കേക്കര തൊമ്മച്ചേരി റോഡ് - അഞ്ച് ലക്ഷം, കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കറിപ്ലാവ് മൂലംകുന്ന് റോഡ് - 10 ലക്ഷം, പട്ടിമറ്റം പൂതക്കുഴി റോഡ് - 10 ലക്ഷം, പട്ടിമറ്റം പള്ളിപ്പടി കിഴക്കേതില്‍ റോഡ് - 10 ലക്ഷം, പുത്തന്‍പള്ളിപ്പടി റോഡ് - 10 ലക്ഷം, മാനിടുംകുഴി കരിങ്ങനാംപൊയ്ക - മൂന്ന് ലക്ഷം, മൂന്നാംമൈല്‍ കോഴിയാനി റോഡ് - ആറ് ലക്ഷം, ചിറക്കടവ് പഞ്ചായത്തിലെ വെട്ടത്തുപ്പടി പി.എന്‍.പി റോഡ് - എട്ട് ലക്ഷം, അമ്പലം ആല്‍ത്തറ റോഡ് - അഞ്ച് ലക്ഷം, കൂടത്തുങ്കല്‍പടി വേങ്ങച്ചേരി റോഡ് - 10 ലക്ഷം, കളരിക്കല്‍ പനക്കവയല്‍ റോഡ് - അഞ്ച് ലക്ഷം, പ്ലാക്കുഴി കൊച്ചോലിക്കല്‍ റോഡ് - 10 ലക്ഷം, അണിയറപ്പടി പനക്കവയല്‍ റോഡ് - എട്ട് ലക്ഷം, വെള്ളാവൂര്‍ പഞ്ചായത്തിലെ താഴത്തുവടകര മുതുകുറ്റി റോഡ് - അഞ്ച് എന്നിങ്ങനെയാണ് തുക അനുവദിച്ചത്. റോഡുകളുടെ റീടാറിങ് ജോലിക്ക് മാത്രമായാണ് തുക അനുവദിച്ചിരിക്കുന്നത്. ടെൻഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണ പ്രവര്‍ത്തി എത്രയും വേഗം ആരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ചീഫ് വിപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.