ഭർത്താവിന്‍റെ വെട്ടേറ്റ്​ ചികിത്സയിലിരുന്ന യുവതി മരിച്ചു

പൊൻകുന്നം: ഭർത്താവിന്‍റെ വെട്ടേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. എലിക്കുളം മല്ലികശ്ശേരി കണ്ണമുണ്ടയിൽ സിനിയാണ്​ (44) മരിച്ചത്. ഒമ്പതാം തീയതി രാത്രിയാണ് ഭർത്താവ് ബിനോയി ജോസഫിന്‍റെ വെട്ടേറ്റ് സിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബിനോയിയെ(48) അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ റിമാൻഡിലാണ്. സിനിയെ ചേർപ്പുങ്കൽ മെഡിസിറ്റി ആശുപത്രിയിൽ സംഭവദിവസം തന്നെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയെങ്കിലും ആഴത്തിലുള്ള മുറിവായതിനാൽ ആരോഗ്യനില വഷളാകുകയായിരുന്നു. സംശയരോഗംമൂലം ബിനോയി ഭാര്യയുമായി കലഹം പതിവായിരുന്നു. ബിനോയി കറിക്കത്തികൊണ്ട് കഴുത്തിന് വെട്ടുകയായിരുന്നു. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന പത്തിലും പന്ത്രണ്ടിലും പഠിക്കുന്ന ആൺമക്കൾ ഓടിയെത്തിയപ്പോഴേക്കും സിനി അവശനിലയിലായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് അയൽവാസികളെത്തിയാണ് ആശുപത്രിയിലാക്കിയത്. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എൻ. ബാബുക്കുട്ടൻ, പൊൻകുന്നം എസ്.എച്ച്.ഒ സജിൻ ലൂയിസ്, എസ്.ഐ ടി.ജി. രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വെച്ചൂച്ചിറ കല്ലൂക്കുളങ്ങര കുടുംബാംഗമാണ് സിനി. മക്കൾ: ലിയോ, ലിതിൻ. സംസ്‌കാരം ചൊവ്വാഴ്ച 10ന് മല്ലികശ്ശേരി സെന്‍റ്​ തോമസ് പള്ളി സെമിത്തേരിയിൽ. KTG VZR 1 Wife Killed ചിത്രവിവരണം സിനി പ്രതി ബിനോയി ജോസഫ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.