പാലാ: മലയാളകവിതയെ ആദ്യമായി പോരാട്ടത്തിന്‍റെ മൂര്‍ച്ചയുള്ള ആയുധമാക്കിയ കവിയായിരുന്നു കുമാരനാശാനെന്ന് കവി ഏഴാച്ചേരി രാമചന്ദ്രന്‍. കുഞ്ചന്‍ നമ്പ്യാര്‍ക്ക് ശേഷമുള്ള ആദ്യത്തെ ജനകീയകവിയും ആശാന്‍ തന്നെ. സമഭാവന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാകവി കുമാരനാശാന്‍റെ 150ആം ജന്മദിന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാകവി കുമാരനാശാന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജിത് നീലികുളം മുഖ്യപ്രഭാഷണം നടത്തി. സമഭാവന കണ്‍വീനര്‍ സന്തോഷ് എം. പാറയിലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മിനർവ മോഹൻ, കെ.പി. രവീന്ദ്രന്‍ മൂന്നിലവ്, കുമാരി ഭാസ്‌കരന്‍ മല്ലികശ്ശേരി, ടി.പി ലളിത കൂത്താട്ടുകുളം, മായ ഹരിദാസ്, മണി സന്തോഷ്, ലതാ സിബി, വൃന്ദ മനു രാമപുരം, ദേവരഞ്ജന്‍ ഹരി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.