സ്വകാര്യബസ് ലോറിയുടെ പിന്നിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കറുകച്ചാല്‍: സ്വകാര്യബസ് നിര്‍ത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. ബസ് കണ്ടക്ടര്‍ കുളത്തൂര്‍മൂഴി വായ്പൂകണ്ടത്തില്‍ പ്രേംകുമാര്‍ (34), കൊല്ലം കളരിക്കല്‍പുത്തന്‍വീട്ടില്‍ പ്രകാശ് (54), കടയിനിക്കാട് ശ്രീവിഹാറില്‍ വി.കെ. ഷീല (51), നെടുങ്ങാടപ്പള്ളി പള്ളിക്കപ്പറമ്പില്‍ ഷീനാമോള്‍ (20), കടയിനിക്കാട് കൈപ്പയില്‍ ആതിര (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്ക് ചങ്ങനാശ്ശേരി വാഴൂര്‍ റോഡില്‍ കറുകച്ചാല്‍ പൊലീസ്‌ സ്റ്റേഷന് സമീപമായിരുന്നു അപകടം. ചങ്ങനാശ്ശേരിയില്‍നിന്ന്​ കറുകച്ചാലിലേക്ക് വന്ന ബസ്, ദിശതെറ്റിയെത്തിയ കാറിലിടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ ബസിന്‍റെ മുന്‍വശം കടയിലേക്ക് സാധനങ്ങളുമായെത്തിയ ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. കമ്പിയിലും സീറ്റിലും മുഖമിടിച്ചാണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ നാട്ടുകാര്‍ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിന്‍റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. അരമണിക്കൂറോളം ഒരുഭാഗത്തെ ഗതാഗതം മുടങ്ങി. കറുകച്ചാല്‍ പൊലീസെത്തി വാഹനങ്ങള്‍ നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പടം: കറുകച്ചാല്‍ പൊലീസ് സ്‌റ്റേഷന് സമീപം അപകടത്തില്‍പെട്ട ലോറിയും ബസും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.