ജില്ല പരിശീലന ക്യാമ്പ്​ പാലായിൽ

പാലാ: ബാലസംഘം വേനൽത്തുമ്പികൾ കലാജാഥ ജില്ല പരിശീലനക്യാമ്പ് 24 മുതൽ 30 വരെ പാലാ ഇടമറ്റം ഓശാനമൗണ്ടിൽ നടത്തും. ക്യാമ്പിന്‍റെ നടത്തിപ്പിനായി 251 അംഗ സ്വാഗതസംഘം രൂപവത്​കരിച്ചു. നാടകം, നൃത്ത-സംഗീത ശിൽപങ്ങൾ, സ്കിറ്റ് എന്നിവയിൽ പരിശീലനവും ചർച്ചകളും സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലെ പ്രഗല്​ഭരുമായുള്ള സംവാദങ്ങളും ഉൾപ്പെടുത്തിയാണ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പാലാ ഇ.എം.എസ് മന്ദിരം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വാഗതസംഘയോഗം സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ കൺവീനർ ടി.ആർ. വേണുഗോപാൽ അധ്യക്ഷനായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.