നാൽപതുമണി ആരാധന ഇന്ന് സമാപിക്കും

ഏറ്റുമാനൂർ: അതിരമ്പുഴ സെന്‍റ്​ മേരീസ് ഫൊറോന പള്ളിയിൽ നടന്നുവരുന്ന നാൽപതുമണി ആരാധന ബുധനാഴ്ച സമാപിക്കും. രാവിലെ 5.45നും ഏഴിനും വിശുദ്ധ കുർബാന. വൈകീട്ട്​ ആറിന് ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിക്കും. ഏഴിന് ആശീർവാദത്തോടെ ഈ വർഷത്തെ നാൽപതു മണി ആരാധന സമാപിക്കും. വികാരി റവ. ഡോ. ജോസഫ് മുണ്ടകത്തിൽ തിരുക്കർമങ്ങളിൽ മുഖ്യ കാർമികത്വം വഹിക്കും. അസി. വികാരിമാരായ ഫാ. ലിബിൻ തുണ്ടിയിൽ, ഫാ.ഗ്രിഗറി മേപ്പുറം, ഫാ. ജസ്റ്റിൻ തൈക്കളം, ഫാ.സച്ചിൻ കുന്നത്ത് എന്നിവർ സഹകാർമികരായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.