മരംവീണ് വൈദ്യുതിയും ഗതാഗതവും മുടങ്ങി

നെടുംകുന്നം: മാന്തുരുത്തി-കാവുംനട റോഡില്‍ ഇലഞ്ഞിക്കപ്പടിയില്‍ ആഞ്ഞിലിമരം വീണ് ഗതാഗവും വൈദ്യുതിയും മുടങ്ങി. വൈദ്യുതി തൂണും ലൈനുകളും റോഡിലേക്ക് പൊട്ടിവീണു. തിങ്കളാഴ്ച പുലര്‍ച്ച നാലരയോടെയായിരുന്നു അപകടം. തോട്ടുപുറമ്പോക്കില്‍നിന്ന മരം കാറ്റില്‍ കടപുഴകി വീഴുകയായിരുന്നു. പാമ്പാടിയില്‍നിന്ന്​ അഗ്നിരക്ഷാസേന എത്തി മരങ്ങള്‍ മുറിച്ചുമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.