ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിന് ഭൂമി ഏറ്റെടുക്കാന്‍ ഭരണാനുമതി

ചങ്ങനാശ്ശേരി: കുറിച്ചി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂളിനുവേണ്ടി 3.43 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയതായി ജോബ് മൈക്കിള്‍ എം.എല്‍.എ അറിയിച്ചു. കുറിച്ചി വില്ലേജിലെ 3.43 ഏക്കര്‍ ഭൂമി സര്‍ക്കാറിനായി ഏറ്റെടുക്കാൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ അനുമതി ആവശ്യപ്പെട്ടിരുന്നു. വിഷയം മന്ത്രി ഡോ. ആര്‍. ബിന്ദുവുമായി പങ്കുവെച്ചതി‍ൻെറ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിഷയം വിശദമായി പരിശോധിക്കുകയും കുറിച്ചി വില്ലേജിലെ 3.43 ഏക്കര്‍ ഭൂമി സ്‌കൂളിനുവേണ്ടി ഏറ്റെടുക്കുന്നതിന് കലക്ടര്‍ക്ക് അനുമതി നല്‍കുകയും ചെയ്തത്​. 1985ലാണ് സ്‌കൂള്‍ തുടങ്ങിയതെങ്കിലും ജില്ലയിലെ അഞ്ച്​ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ സ്വന്തമായി സ്ഥലമില്ലാത്ത ഏക സ്‌കൂളായിരുന്നു കുറിച്ചി ഗവ. ടെക്നിക്കല്‍ ഹൈസ്‌കൂള്‍. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ തുടങ്ങിയ ട്രേഡുകളാണുള്ളത്. വളരെയധികം വിദ്യാര്‍ഥികള്‍ ഇവിടെനിന്ന്​ വളരെ പരിമിതമായ സാഹചര്യത്തില്‍ പഠിച്ച്​ പാസ്സായി ഗള്‍ഫ് നാടുകളിലും മറ്റും ജോലി ചെയ്തുവരുന്നുണ്ട്. ഇവിടെനിന്ന്​ പാസ്സാകുന്ന വിദ്യാർഥികള്‍ക്ക് മറ്റു ടെക്‌നിക്കല്‍ കോഴ്‌സിന് അഡ്മിഷന്‍ ലഭിക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ക്വാട്ട ലഭ്യമാക്കിയിട്ടുണ്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കെട്ടിടം പണിയാന്‍ തുക അനുവദിച്ചിട്ടുണ്ടെന്നും സ്വന്തമായി സ്‌കൂളിന് കെട്ടിടവും സ്ഥലവും ഉണ്ടാകുന്നത്​ പ്രദേശവാസികളുടെ വളരെ നാളത്തെ സ്വപ്നമായിരുന്നെന്നും സ്ഥലമേറ്റെടുക്കാനുള്ള നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നും ജോബ് മൈക്കിള്‍ എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.