പൊൻകുന്നം ടൗണിലും പരിസരങ്ങളിലും തെരുവുനായ്​ശല്യം രൂക്ഷം

പൊൻകുന്നത്ത്​ തെരുവുനായ്​ശല്യം രൂക്ഷം പൊൻകുന്നം: ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്​ശല്യം രൂക്ഷമായി. പ്രധാന റോഡുകൾ, സ്വകാര്യ ബസ് സ്റ്റാൻഡ്, സിവിൽ സ്റ്റേഷൻ പരിസരം, പി.പി റോഡ് എന്നിവ ഇവയുടെ വിഹാരകേന്ദ്രങ്ങളാണ്. ടൗണിനോട് ചേർന്നുള്ള ഇരുപതാം മൈൽ, മഹാത്മാഗാന്ധി ടൗൺ ഹാൾ റോഡ്, ഇടറോഡുകൾ എന്നിവിടങ്ങളിലും നായ്​ശല്യമുണ്ട്. കൊച്ചു കുട്ടികളും പ്രായമായവരും സ്ത്രീകളും പേടിച്ചാണ് വഴിനടക്കുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവർക്കും തെരുവുനായ്ക്കൾ ഭീഷണിയാണ്. പുലർച്ച പത്രവിതരണക്കാർക്കും നായ്ക്കളുടെ കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. കൂട്ടത്തോടെ സഞ്ചരിക്കുന്ന ഇവ ഇരുചക്ര വാഹനയാത്രക്കാർക്കും ഭീഷണിയാണ്. ഒറ്റക്ക്​ രാത്രി നടന്നുപോകുന്നവരെ സംഘമായി വരുന്ന നായ്ക്കൾ പലപ്പോഴും ആക്രമിക്കുവാൻ മുതിരാറുണ്ട്. തെരുവുനായ്ക്കളുടെ ശല്യം ഇല്ലാതാക്കുവാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​. KTL VZR 1 Street Dog ചിത്രവിവരണം പൊൻകുന്നം ബസ് സ്റ്റാൻഡിലെ തെരുവുനായ്​ക്കൂട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.