ശാന്തനായി പടയപ്പ എത്തി; കൗതുകത്തോടെ നാട്ടുകാർ

മൂന്നാർ: ജനവാസ മേഖലയായ മൂന്നാർ കോളനിയിലെ വീടുകൾക്കിടയിലൂടെ പടയപ്പയുടെ സഞ്ചാരം. ഞായറാഴ്ച രാത്രി എട്ടോടെയാണ് നൂറുകണക്കിന് വീടുകളുള്ള കോളനിയിൽ പടയപ്പ എത്തിയത്. രാത്രിയിൽ ശാന്തനായി എത്തിയ പടയപ്പയെ നാട്ടുകാർ കൗതുകത്തോടെയാണ് നോക്കിനിന്നത്. ഉപദ്രവിക്കരുതെന്നും തിരിച്ചുപോകാനും നാട്ടുകാർ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത് അനുസരിക്കുന്നത് പോലെയായിരുന്നു ആനയുടെ പ്രവർത്തികൾ. റോഡരികിൽ കിടന്ന വാഹനങ്ങളിലും അടഞ്ഞുകിടന്ന കടകളിലും തുമ്പിക്കൈകൊണ്ട് തൊട്ടുനോക്കിയതല്ലാതെ ഒന്നും ചെയ്തില്ല. ആനയെക്കാണാനും ചിത്രങ്ങൾ പകർത്താനും ആളുകൾ കൂട്ടംകൂടിയിട്ടും പടയപ്പ ശാന്തനായാണ് കാണപ്പെട്ടത്. അരമണിക്കൂറോളം ജനനിബിഡമായ കോളനിയിൽ ചെലവഴിച്ച ശേഷമാണ് ആന മടങ്ങിയത്. ലോക്ഡൗൺ സമയത്തും മൂന്നുതവണ കോളനി ഭാഗത്ത് കൊമ്പൻ എത്തിയിരുന്നു. ചിത്രം 1 ഞായറാഴ്ച രാത്രി കോളനിയിൽ എത്തിയ പടയപ്പ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.