ചങ്ങനാശ്ശേരി: പായിപ്പാട് പഞ്ചായത്തിലെ ളായിക്കാട്ട് കൊല്ലത്ത് ചാത്തങ്കരിയിലെ 90 ഏക്കര്‍ പാടശേഖരത്തിലെ കൊയ്യാന്‍ പാകമായി വരുന്ന നെല്ല് വെള്ളത്തില്‍ വീണത് കര്‍ഷകരെ കണ്ണീരിലാഴ്ത്തി. കനത്തമഴയും കാറ്റുംമൂലം നെല്ല് വെള്ളത്തില്‍ വീണുകിടക്കുകയാണ്. തോട്ടില്‍ വെള്ളം ഉയര്‍ന്നതുമൂലം മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പു ചെയ്തുകളയാന്‍ സാധിക്കുന്നില്ല. തോട്ടില്‍ വെള്ളം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ബണ്ടിലുള്ള അളകള്‍ മൂലവും മടവീഴ്ച ഭീഷണിയിലാണ്. നെല്ല് വെള്ളത്തില്‍ വീണുകിടക്കുന്നതിനാല്‍ കൊയ്ത്ത് യന്ത്രം ഇറക്കാനോ കൊയ്‌തെടുക്കാനോ സാധിക്കില്ല. ഇതുമൂലം നെല്‍ കര്‍ഷകര്‍ക്ക് കൃഷിയില്‍ വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഈ പാടശേഖരത്തിലെ കൃഷിക്കാരനും ചലച്ചിത്ര താരവുമായ കൃഷ്ണപ്രസാദിനും വന്‍നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കാലം തെറ്റിയ കൃഷിയാണ് ഇപ്രാവശ്യം നടന്നത്. ഡിസംബറില്‍ പെയ്ത മഴമൂലം ഒരുമാസം താമസിച്ചാണ് കൃഷി ഇറക്കാന്‍ കഴിഞ്ഞത്. നവംബറില്‍ ഇറക്കേണ്ട കൃഷിയാണ് താമസിച്ചിറക്കിയത്. മാര്‍ച്ചിൽ കൊയ്ത്ത് നടക്കുന്ന രീതിയിലാണ് കൃഷി ചെയ്തിരുന്നത്. KTL CHR 1 Krishi ചലച്ചിത്രതാരം കൃഷ്ണപ്രസാദിന്‍റെ പാടശേഖരത്തിലെ കൊയ്യാറായ നെല്ല് മഴയെ തുടര്‍ന്ന് വെള്ളത്തില്‍ വീണനിലയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.