പ്രവാസി സംഗമം

പൊൻകുന്നം: വൺ ഇന്ത്യ വൺ പെൻഷൻ, പ്രവാസി കൂട്ടായ്മ വെബിനാറിലൂടെ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ എൻ.എം. ഷരീഫ് ഉദ്ഘാടനം നിർവഹിച്ചു. സംഘടനയുടെ ഫൗണ്ടർ മെംബറും ഓവർസീസ് പ്രസിഡന്‍റുമായ ബിബിൻ പി.ചാക്കോ അധ്യക്ഷതവഹിച്ചു. സാമ്പത്തിക വിദഗ്​ധൻ ഡോ. ജോസ് സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജീഷ് തോമസ്, ബിജു എം.ജോസഫ്, വൈസ് പ്രസിഡന്‍റ്​ മാത്യു കാവുങ്കൽ, ജോയന്‍റ്​ സെക്രട്ടറി കാർത്തികേയൻ കെ.സാബു, കുര്യൻ (ഒമാൻ), എന്നിവർ സംസാരിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പ്രവർത്തകരും നേതാക്കളും വെബിനാറിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.