സീബ്രലൈനുകൾ മാഞ്ഞു; റോഡ് മുറിച്ചുകടക്കാന്‍ ബുദ്ധിമുട്ടി യാത്രക്കാർ

പാലാ: നഗരത്തിലെ റോഡുകളിലെ സീബ്രലൈനുകളെല്ലാം മാഞ്ഞതോടെ പാത മുറിച്ചുകടക്കാന്‍ ആളുകള്‍ക്ക് സമയം കാത്തിരിക്കേണ്ടിവരുന്നു. നഗരത്തിലെ പ്രധാനയിടങ്ങളിലെ സീബ്രലൈനുകളെല്ലാം മാഞ്ഞനിലയിലാണ്. സിവില്‍ സ്റ്റേഷന്‍ ജങ്ഷന്‍, സെന്‍റ്​ മേരീസ് സ്‌കൂള്‍ ഭാഗം, ളാലം ജങ്ഷന്‍, ജനറൽ ആശുപത്രി ഭാഗം, സെന്‍റ്​ തോമസ് സ്‌കൂള്‍ എന്നിങ്ങനെ തിരക്കേറിയ ഇടങ്ങളിലെല്ലാം റോഡില്‍ സീബ്രാലൈനുകള്‍ മാഞ്ഞനിലയിലാണ്. ജനറൽ ആശുപത്രി ജങ്ഷന്‍ ഉള്‍പ്പെടെ ഭാഗങ്ങളില്‍ ആളുകള്‍ക്ക് റോഡ് മുറിച്ചു കടക്കുവാന്‍ ദീർഘനേരം കാത്തിരിക്കേണ്ട സാഹചര്യമാണുള്ളത്. സ്‌കൂള്‍ തുറക്കുന്നതോടെ പ്രശ്‌നം രൂക്ഷമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. റോഡുകളിലെ പലയിടങ്ങളിലും ടാറിങ് തകർന്നതാണ് സീബ്രാലൈനുകള്‍ മായാന്‍ ഇടയാക്കിയത്. നഗരത്തിലെ റോഡുകളിലൂടെയുള്ള യാത്ര സുഖമമാക്കാൻ സീബ്രാലൈനുകള്‍ അടിയന്തരമായി രേഖപ്പെടുത്തണമെന്ന് ആവശ്യം ശക്തമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.