പൊൻകുന്നം: സംസ്ഥാന സർക്കാറിന്‍റെ തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ . പൊൻകുന്നത്തെ വെയർഹൗസ് ജീവനക്കാരനാണ് പി.എ. നവാസ്. പൊൻകുന്നം ഗ്രാമകൂട്ടായ്മ റെസിഡൻസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് ആദരവ് നല്കിയത്. കൂട്ടായ്മ പ്രസിഡന്‍റ് കെ.കെ. സുരേഷ് നവാസിന് മൊമന്‍റോ നൽകി. കൂട്ടായ്മ വൈസ് പ്രസിഡന്‍റ് ശ്യാം ബാബു അധ്യക്ഷതവഹിച്ചു. ട്രഷറർ കെ. കമലാസനൻ പൊന്നാട അണിയിച്ചു. സെക്രട്ടറി എം.എസ്. സാനു, ജോ. സെക്രട്ടറി കെ.കെ. സന്തോഷ് കുമാർ, സ്റ്റെനി വത്സൻ, സി.എസ്. ഗോപൻ, ടി.എസ്. സുജേഷ്, ബി. പ്രേമചന്ദ്രൻ നായർ, ബിജു കുന്നേൽ, പി.എ. ജമാലുദ്ദീൻ, എബി ഗോപിനാഥ്, വി.പി. റെജി എന്നിവർ സംസാരിച്ചു. KTL VZR 4 Adaravu ചിത്രവിവരണം തൊഴിലാളി ശ്രേഷ്ഠ പുരസ്കാരം നേടിയ പി.എ. നവാസിനെ പൊൻകുന്നം ഗ്രാമകൂട്ടായ്മ റെസി. അസോസിയേഷൻ ആദരിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.