കെ.എം. മാണി സ്മൃതി സംഗമം ഒമ്പതിന് കോട്ടയത്ത്

കോട്ടയം: കെ.എം. മാണിയുടെ മൂന്നാം ഓര്‍മദിനം കേരള കോണ്‍ഗ്രസ് എം സ്മൃതി സംഗമമായി ആചരിക്കും. ഏപ്രില്‍ ഒമ്പതിന് പാര്‍ട്ടി രൂപംകൊണ്ട കോട്ടയം തിരുനക്കര മൈതാനത്ത് ചെയര്‍മാന്‍ ജോസ് കെ. മാണി പുഷ്പാര്‍ച്ചന നടത്തുന്നതോടെയാണ് സ്മൃതി സംഗമത്തിന് തുടക്കമാവുക. ഒമ്പതുമുതല്‍ 15 വരെ നീളുന്ന പരിപാടിക്കാണ് രൂപംനല്‍കിയിരിക്കുന്നതെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. കെ.എം. മാണിയോടുള്ള ആദരവും സ്‌നേഹവും ഓര്‍മകളും പങ്കുവെക്കാനുള്ള ചടങ്ങാകും സംഘടിപ്പിക്കുക. രാവിലെ ഒമ്പതുമുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുമണി വരെയാകും ചടങ്ങ്. കേരളത്തി‍ൻെറ വിവിധ ഭാഗങ്ങളില്‍നിന്ന് നേതാക്കന്മാരും പ്രവര്‍ത്തകരും പങ്കെടുക്കും. അന്ന് കോട്ടയത്ത് മാത്രമാകും അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേരളത്തി‍ൻെറ വിവിധ ഭാഗങ്ങളിലും പ്രവാസി കേരള കോണ്‍ഗ്രസി‍ൻെറ ആഭിമുഖ്യത്തില്‍ വിദേശത്തും സ്മൃതി സംഗമം സംഘടപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കാരുണ്യഭവനം നിര്‍മിക്കാനും തീരുമാനിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.