മൂലമറ്റം വെടിവെപ്പ്: ഫിലിപ്പ് മാർട്ടിനെ കസ്റ്റഡിയിൽ നൽകി

മൂലമറ്റം: മൂലമറ്റം വെടിവെപ്പ് കേസ്​ പ്രതി ഫിലിപ്പ് മാർട്ടിനെ അഞ്ചു​ ദിവസത്തേക്ക് പൊലീസ്​ കസ്റ്റഡിയിൽ നൽകി. തുടർന്ന്​ വെടിവെക്കാൻ ഉപയോഗിച്ച തോക്ക് നൽകിയ കരിങ്കുന്നത്തെ ഇരുമ്പ് പണിക്കാരന്‍റെ വീട്ടിലും ഫിലിപ്പ് മാർട്ടിന്‍റെ വീട്ടിലും വെടിവെപ്പ് നടന്ന അശോകയിലെ തട്ടുകടയിലും എ.കെ.ജി കവലയിലും എത്തിച്ച് തെളിവെടുത്തു. ഫിലിപ്പ് മാർട്ടിന്‍റെ വീട്ടിൽനിന്ന്​ 10 തിരയും എയർ ഗണ്ണും കണ്ടെടുത്തു. എയർ ഗൺ 80,000 രൂപയോളം വിലവരുന്നതും 30 മീറ്റർ റേഞ്ചിൽ വെടിയുതിർക്കാൻ ശേഷിയുള്ളതുമാണ്. തമിഴ്നാട് നിർമിതാണ് എയർഗൺ എന്ന് പൊലീസ് പറഞ്ഞു. വെടിവെക്കാൻ ഉപയോഗിച്ച തോക്ക് 2016ൽ മരണമടഞ്ഞ കരിങ്കുന്നം സ്വദേശി ശശിയുടെ കൈയിൽനിന്ന്​ വാങ്ങിയതാണെന്ന് സ്ഥിരീകരിച്ചു. ശശിയുടെ ഭാര്യ പ്രതി ഫിലിപ്പ് മാർട്ടിനെ തിരിച്ചറിഞ്ഞു. ഇരുമ്പ് പണിക്കാരൻ ശശിക്ക് വിദേശ നിർമിത തോക്ക് എങ്ങനെ ലഭിച്ചു എന്നത് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്. tdl mltm8 ഫിലിപ്പ് മാർട്ടിൻ വെടിവെക്കാൻ ഉപയോഗിച്ച തോക്കിലെ തിര

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.