ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി എരുമേലി, മുക്കൂട്ടുതറ ടൗണുകൾ

എരുമേലി: മുക്കൂട്ടുതറ, എരുമേലി ടൗണുകളിലെ അനധികൃത പാർക്കിങ് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. എരുമേലി-ബസ് സ്റ്റാൻഡ് റോഡിലും മുക്കൂട്ടുതറ ടൗണിലുമാണ് ഗതാഗതക്കുരുക്കിൽ ജനം ബുദ്ധിമുട്ടുന്നത്. എരുമേലി-പമ്പ റോഡിലെ പ്രധാന ജങ്ഷനാണ് മുക്കൂട്ടുതറ. വികസനകാര്യത്തിൽ പിന്നിൽ നിൽക്കുന്ന മുക്കൂട്ടുതറ ടൗണിൽ നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാണ്. താരതമ്യേന തിരക്ക് അനുഭവപ്പെടുന്ന മുക്കൂട്ടുതറയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ഇടമില്ല. ടാക്സി സ്റ്റാൻഡുകളോ, ബസ് സ്റ്റാൻഡോ ഇവിടെയില്ല. മുക്കൂട്ടുതറയിൽനിന്ന്​ ചാത്തൻതറ, ഇടകടത്തി റോഡുകളിലേക്ക് ബസുകളും വലിയ വാഹനങ്ങളും തിരിഞ്ഞുകയറുന്നതുപോലും വളരെ ബുദ്ധിമുട്ടിയാണ്. ഗതാഗതനിയന്ത്രണത്തിൽ പൊലീസും അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.