വിവാദങ്ങളിലേക്ക്​ വലിച്ചിഴക്കാൻ നോക്കേണ്ട -ഉമ്മൻ ചാണ്ടി

കോട്ടയം: ഐ.എൻ.ടി.യു.സിക്കും കോൺഗ്രസിനുമിടയിലുള്ള തർക്കം സംബന്ധിച്ച വിവാദങ്ങളിലേക്ക്​ വലിച്ചിഴക്കാൻ നോക്കേണ്ടെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ​ വിലക്കയറ്റമില്ലാത്ത ഇന്ത്യ, സിൽവർലൈനില്ലാത്ത കേരളം എന്നിങ്ങനെ രണ്ടു ലക്ഷ്യം മാത്രമാണ്​ ഇപ്പോൾ കോൺഗ്രസ്​ പ്രവർത്തകർക്കുള്ളത്​. ഇതിനിടെ വിവാദങ്ങൾ പാടില്ലെന്നാണ്​ അഭിപ്രായം. കോൺഗ്രസ്​ ഒറ്റക്കെട്ടായി നിൽക്കണം. നേതൃത്വത്തിന്‍റെ തീരുമാനം അംഗീകരിക്കണം. ഐ.എൻ.ടി.യു.സി-കോൺഗ്രസ്​ ബന്ധം സംബന്ധിച്ച്​ ഉത്തരവാദിത്തപ്പെട്ടവർ വിശദീകരണം നൽകും. കഴിഞ്ഞ ദിവസം സൂം മീറ്റിങ്​ നടക്കുന്നതിനിടെ, യോഗത്തിൽ ഏറ്റുമുട്ടൽ എന്നൊക്കെ ചില മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ, വിഷയം ആ യോഗത്തിൽ ചർച്ചചെയ്​തിട്ടേയില്ല. ജില്ല കോൺഗ്രസ് കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫിസ്​ മാർച്ചും ധർണയും ഉദ്​ഘാടനം ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.