പരീക്കുട്ടിയുടെ പ്രണയവും ഗോവധവും

PTG PTA MG Kalolsavam 2 പത്തനംതിട്ട: സ്വാതന്ത്ര്യസമരം, ചെമ്മീൻ സിനിമയിലെ കറുത്തമ്മയുടെയും പരീക്കുട്ടിയുടെയും പ്രണയം, പട്ടിണി, ദാരിദ്ര്യം, ഗോവധം, മൂകാഭിനയ വേദിയിലെ സദസ്സ്​​ ഇതിനെല്ലാം സാക്ഷ്യം വഹിച്ചു. സംഗതി ആദ്യമൊക്കെ കൊള്ളാമായിരുന്നെങ്കിലും പിന്നാലെ എത്തിയവരെല്ലാം അതേ നമ്പറുകൾ തന്നെ ഇറക്കി തുടങ്ങിയതോടെ സദസ്സിന്‍റെ രസം കെട്ടുപോയി. യൂട്യൂബിനെ ഗുരുവാക്കിയാണ്​ മിക്കവരും വേദിയിലെത്തിയത്​. 50 ടീമാണ് മത്സരിക്കാൻ ഉണ്ടായിരുന്നത്. മത്സരം സന്ധ്യവരെ നീണ്ടു. കഞ്ചാവ്, മയക്കുമരുന്ന് ഉപയോഗം മൂലമുള്ള ദുരന്തങ്ങൾ, മൊബൈൽ ഫോൺ ദുരുപയോഗം, ലൈംഗികപീഡനം, രാഷ്ട്രീയ കൊലപാതകം, പ്രകൃതി നശീകരണം, ജലദൗർലഭ്യം എന്നിവയുമായി എത്തിയവരും ഏറെയുണ്ടായിരുന്നു. ഒരേ പ്രമേയം തന്നെ ഡസനോളം ടീമുകൾ അവതരണ വിഷയമാക്കി. ആവർത്തനം അരങ്ങ്​ തകർക്കുമ്പോഴും കൊടുംചൂടിലും നിറഞ്ഞ സദസ്സ് പരിപാടി കാണാൻ ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.