ജഡ്ജസ് ക്ഷമിക്കണം, പ്ലീസ്...

പത്തനംതിട്ട: 'ജഡ്ജസ് ക്ഷമിക്കണം, പ്ലീസ് നോട്ട്.. ആദ്യം അനൗൺസ് ചെയ്ത നമ്പറിൽ ചെയ്ഞ്ചുണ്ട്. ഈ അനൗൺസ്​മെന്റ്​ തുടരെ തുടരെ ഉണ്ടായത്​ ജഡ്​ജസിന്റെ ക്ഷമകെടുത്തി. മൂകാഭിനയ വേദിയിലാണ്​ ഈ തിരുത്തൽ നിരന്തരമുണ്ടായത്​. മത്സരടീമുകളുടെ ചെസ്റ്റ് നമ്പറുകൾ വിളിച്ചുപറഞ്ഞതിനുശേഷം നിരന്തരം തിരുത്തുകയായിരുന്നു. ടീമുകൾ മത്സരത്തിന്​ തയാറായി വരുന്നതിലെ താമസം മൂലമാണ് ഇങ്ങനെ തിരുത്തൽ വേണ്ടിവന്നത് എന്നാണ് സംഘാടകർ പറഞ്ഞത്. 50 ടീമുകൾ മത്സരത്തിൽ ഉണ്ടായിരുന്നു. ഓരോ ടീമിന്‍റെയും അവതരണം കഴിയുമ്പോഴും അഞ്ച്-10 മിനിറ്റ് ഇടവേള ഉണ്ടാകുന്നത് മത്സരം നീളാൻ ഇടയാക്കി. പ്രഭാത, ഉച്ചഭക്ഷണം കഴിക്കാതെ മേക്കപ്പിട്ട് മത്സരാർഥികൾ ഊഴം കാത്തുനിന്നതിനാൽ ഒട്ടേറെപ്പേർ കൊടുംചൂടിൽ കുഴഞ്ഞുവീണു. ഇടക്കിടെ വേദിക്കരികിൽനിന്ന് ആംബുലൻസുകൾ ആശുപത്രിയിലേക്ക് ചീറിപ്പാഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.