കോട്ടയം: തിങ്കളാഴ്ച വൈകീട്ട് ജില്ലയുടെ വിവിധഭാഗങ്ങളിൽ മിന്നലിനൊപ്പം ഇടിയോടും കാറ്റോടും കൂടിയ കനത്തമഴ. മാസങ്ങളായി വേനൽവെയിലിൽ ഉരുകിനിന്നിരുന്ന ജില്ലയുടെ വിവിധഭാഗങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ ചെറിയ തോതിൽ മഴപെയ്തിരുന്നെങ്കിലും തിങ്കളാഴ്ചയാണ് കനത്തമഴ ലഭിച്ചത്. ഉച്ചക്ക് ചങ്ങനാശ്ശേരിയിലും സമീപപ്രദേശങ്ങളിലും മഴ പെയ്തപ്പോൾ, വൈകീട്ട് ആറോടെയാണ് നഗരത്തിൽ മഴ ആരംഭിച്ചത്. അപ്രതീക്ഷതമായെത്തിയ മഴയിൽ പണിമുടക്ക് ബാധിക്കാത്തവർ വെട്ടിലായി. പുറത്തിറങ്ങാനും വീടുകളിലേക്ക് മടങ്ങാനും സാധിക്കാതെ മണിക്കൂറോളം ആൾക്കാർക്ക് കാത്തുനിൽക്കേണ്ടിവന്നു. ഇടിയും മിന്നലും കാറ്റും മൂലം ജില്ലയിൽ പലയിടങ്ങളിലും വൈദ്യുതിയും മുടങ്ങി. റോഡുകൾ പലതും വെള്ളക്കെട്ടിലായി. ജനസഭ കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്‍റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നുപയോഗത്തിനെതിരെ വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ഏറ്റുമാനൂരപ്പൻ കോളജ് ഓഡിറ്റോറിയത്തിൽ ബുധനാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ജനസഭ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.