വീട് നിർമാണത്തിന് സ്ഥലംനൽകി മുഹ്​യിദ്ദീൻ ജുമാമസ്ജിദ്

ഈരാറ്റുപേട്ട: തെക്കേക്കര മുഹ്​യിദ്ദീൻ ജുമാമസ്ജിദ് സാമൂഹികക്ഷേമ സകാത് കമ്മിറ്റി നേതൃതത്തിൽ 2021-22 വർഷത്തെ സകാത് ഫണ്ട് ഉപയോഗിച്ച് മഹല്ലിലെ 25 കുടുംബങ്ങൾക്ക് വീട് നിർമിക്കാൻ സ്ഥലം നൽകി. മഹല്ല് അങ്കണത്തിൽ നടന്ന ആധാരവിതരണ സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക ക്ഷേമ രംഗത്ത് മുഹ്​യിദ്ദീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി നടത്തിവരുന്ന പ്രവർത്തനങ്ങൾ ഏറെ മാതൃകാപരമാണെന്ന് എം.എൽ.എ പറഞ്ഞു. മഹല്ല് പ്രസിഡന്‍റ്​ പി.എസ്. ഷഫിഖ് അധ്യക്ഷതവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ മുഖ്യപ്രഭാഷണം നിർവഹിച്ചു. കൂട്ടിക്കൽ പ്രളയദുരന്തത്തിൽ വീട് നഷ്ടപ്പെട്ട രണ്ട് കുടുംബങ്ങൾക്കുള്ള ആധാരവിതരണം സകാത് കമ്മിറ്റി പ്രസിഡന്‍റ്​ പി.ടി. അഫ്സാറുദ്ദീൻ നൽകി. ഇമാം വി.പി. സുബൈർ മൗലവി, നൈസൽ കൊല്ലം പറമ്പിൽ, മുഹമ്മദ് നദീർ മൗലവി, എ.എം.എ ഖാദർ, നഗരസഭ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, മഹല്ല് സെക്രട്ടറി അനസ് കാസിം, വി.എച്ച്. അലിയാർ മൗലവി, കെ.ഇ പരീത്, മജീദ് എന്നിവർ സംസാരിച്ചു. പടം തെക്കേക്കര മുഹ്​യിദ്ദീൻ ജുമാമസ്ജിദ് വീട് നിർമിക്കാൻ സ്ഥലം നൽകുന്നതി​ന്‍റെ ആധാരവിതരണ സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൻ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.