ദ്വിദിന ദേശീയ പണിമുടക്ക്: ആദ്യദിനം ചങ്ങനാശ്ശേരിയില്‍ പൂര്‍ണം

ചങ്ങനാശ്ശേരി: ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്കിയ തൊഴിലാളികള്‍ ചങ്ങനാശ്ശേരിയില്‍ പ്രകടനവും ധര്‍ണയും നടത്തി. നഗരത്തിലും പഞ്ചായത്തുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കെ.എസ്.ആര്‍.ടി.സി.യും സ്വകാര്യ ബസുകളും സ്വകാര്യ വാഹനങ്ങളും ഓടിയില്ല. ചങ്ങനാശ്ശേരി മാര്‍ക്കറ്റ് പൂര്‍ണമായും സ്തംഭിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ നൂറുശതമാനവും ജോലിക്ക് ഹാജരായില്ല. വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. 24 മണിക്കൂര്‍ ധര്‍ണയുടെ ഭാഗമായി നഗരകേന്ദ്രത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും തൊഴിലാളികള്‍ ധര്‍ണ നടത്തി. ധര്‍ണ ചൊവ്വാഴ്ചയും തുടരും. പണിമുടക്കിയ തൊഴിലാളികള്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനവും നടത്തി. ടി.ബി റോഡില്‍നിന്ന്​ ആരംഭിച്ച പ്രകടനം നഗരംചുറ്റി പാർഥാസ് ജങ്ഷനില്‍ സമാപിച്ചു. സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന സമരം കേരള കര്‍ഷക സംഘം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പ്രഫ. എം.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു. കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. ടി.പി. അജികുമാര്‍, സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡന്റ് കെ.സി. ജോസഫ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം കൃഷ്ണകുമാരി രാജശേഖരന്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എ. നിസാര്‍, ടി.എസ്. നിസ്താര്‍, പി.ആര്‍. അനില്‍കുമാര്‍, അഡ്വ. പി.എ. നസീര്‍, അഡ്വ. ഇ.എ. സജികുമാര്‍, ജി. സുരേഷ് ബാബു, കെ. ലക്ഷ്മണന്‍, ആര്‍.എസ്. സതീശന്‍, കെ.എസ്. ഹലീല്‍ റഹ്‌മാന്‍, പി.എച്ച്. അഷ്​റഫ്, പി.എം. കബീര്‍ എന്നിവര്‍ സംസാരിച്ചു. KTL CHR 5 strike സംയുക്ത ട്രേഡ് യൂനിയന്‍ ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദ്വിദിന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.