ദേശീയ പണിമുടക്ക്: പാലാ നിശ്ചലമായി

പാലാ: ദേശീയ പണിമുടക്ക് പാലാ മണ്ഡലത്തിൽ പൂർണം. വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരസ്ഥാപനങ്ങൾ തുറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്ഥാപനങ്ങൾ തുറന്നില്ല. പാലായിൽ തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുത്ത റാലി നടന്നു. ആശുപത്രി ജങ്​ഷനിൽ ആരംഭിച്ച സമരകേന്ദ്രം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. കെ.ടി.യു.സി മണ്ഡലം പ്രസിഡന്റ് ജോസ്​കുട്ടി പൂവേലി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.