ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം തുടങ്ങി

പാമ്പാടി: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളന ഭാഗമായ പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ജില്ല സെക്രട്ടറി എ.വി. റസൽ, സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽ കുമാർ, ജില്ല സെക്രട്ടേറിയറ്റ്​ അംഗം റെജി സഖറിയ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി.തോമസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. അനിൽകുമാർ, ബിന്ദു അജി, ജില്ല സെക്രട്ടറി സജേഷ് ശശി, കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ല ട്രഷറാർ എൻ. അനിൽകുമാർ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. രാവിലെ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച്​ പനച്ചിക്കാട് ഫിലിപ് ജോണിന്‍റെ സ്മൃതി മണ്ഡപത്തിൽനിന്ന്​ ജില്ല ജോയന്‍റ്​ സെക്രട്ടറി എ.എം.എബ്രഹാം ക്യാപ്റ്റനായ ദീപശിഖ റാലി നടന്നു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു.ജനീഷ് കുമാർ എം.എൽ.എ സമ്മേളന നഗരിയിൽ ദീപശിഖ തെളിച്ചു. പാമ്പാടി പള്ളി ഹാളിൽനിന്ന് പ്രകടനം ആരംഭിച്ച് പാമ്പാടി ബസ് സ്റ്റാൻഡിന് മുന്നിൽ സ്ഥാപിച്ച രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് ജില്ല പ്രസിഡന്‍റ്​ കെ.ആർ. അജയ് പതാകയുയർത്തി. രക്തസാക്ഷി പ്രമേയം ജില്ല ജോയന്‍റ്​ സെക്രട്ടറി ബി.സുരേഷ് കുമാർ അവതരിപ്പിച്ചു. അനുശോചന പ്രമേയം ജില്ല വൈസ് പ്രസിഡന്‍റ്​ ബി. മഹേഷ്ചന്ദ്രൻ അവതരിപ്പിച്ചു. ഉദ്​ഘാടന സമ്മേളനത്തിനുശേഷം ഗ്രൂപ് ചർച്ചയും പിന്നീട്​ പൊതുചർച്ചയും ആരംഭിച്ചു. പ്രതിനിധി സമ്മേളനം വ്യാഴാഴ്ച തുടരും. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന്​ 'കേരള വികസനവും യുവജനങ്ങളും' വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ​വൈകീട്ട്​ നാലിന്​ പാമ്പാടി ആലാമ്പള്ളിയിൽനിന്ന്​ ആരംഭിക്കുന്ന യുവജന റാലി പാമ്പാടിയിൽ സമാപിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.