ആചാരവിശേഷങ്ങളോടെ ചെറുപൂരങ്ങൾ

കോട്ടയം: പകൽപൂരത്തിന്​ മുന്നോടിയായി തിരുനക്കര ക്ഷേത്രസന്നിധിയിലേക്കുള്ള ചെറുപൂരങ്ങളു​ടെ വരവും ആഘോഷക്കാഴ്ചയായി. നഗരപ്രാന്തത്തിലെ പത്ത് ക്ഷേത്രങ്ങളിൽനിന്നാണ്​ ആചാരവിശേഷങ്ങളോടെ ചെറുപൂരങ്ങളെത്തിയത്​. ചമയങ്ങളണിഞ്ഞ ആനകളുടെ അകമ്പടിയിൽ വാദ്യമേളങ്ങളോടെ ചെറുപൂരങ്ങൾ രാവിലെ ക്ഷേത്രത്തിലേക്ക്​ എത്തിയതോടെ തിരനക്കര പൂര ആവേശത്തിലായി. നഗരവഴികളിലൂടെ എഴുന്നള്ളിയ പൂരങ്ങൾ തിരുനക്കര ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരം വഴി അകത്തുകടന്ന് പ്രദക്ഷിണമായി എത്തി ഉപദേവനായ വടക്കുംനാഥന് ഇളനീർ അഭിഷേകം നടത്തി. തുടർന്ന്​ പ്രസാദം സ്വീകരിച്ച്​ ദക്ഷിണ നൽകി. കാരാപ്പുഴ അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണ ക്ഷേത്രം, കോടിമത പള്ളിപ്പുറത്തുകാവ്, മുട്ടമ്പലം കൊപ്രത്ത് ദുർഗാക്ഷേത്രം, പാറപ്പാടം ദേവീക്ഷേത്രം, തളീക്കോട്ട മഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവീക്ഷേത്രം, പുല്ലരിക്കുന്ന് മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രം, പുതിയതുക്കോവിൽ മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിനിന്നാണ്​ ചെറുപൂരങ്ങൾ തിരുനക്കരയിലേക്ക്​ എത്തിയത്​. ---- --പടങ്ങൾ -DP---

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.