ഷാജി പാമ്പൂരി വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗം

പൊൻകുന്നം: വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അംഗം ഷാജി പാമ്പൂരിയെ കേരള വാട്ടർ അതോറിറ്റി ഡയറക്ടർ ബോർഡ് അംഗമായി നിയമിച്ചു. സംസ്ഥാനത്തെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ പ്രതിനിധിയായാണ്​ നിയമനം. കേരള കോൺഗ്രസ് എം സംസ്ഥാന സമിതി അംഗമാണ്​. 1995, 2005, 2015 കാലഘട്ടത്തിൽ ചിറക്കടവ് പഞ്ചായത്ത്​ അംഗവും 2010ൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും രണ്ടരവർഷം വൈസ് പ്രസിഡന്‍റുമായിരുന്നു. പാലാ സെന്‍റ്​ തോമസ് കോളജ് യൂനിയൻ ചെയർമാൻ, കെ.എസ്.സി എം ജില്ല പ്രസിഡന്‍റ്​, സംസ്ഥാന ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി, യൂത്ത് ഫ്രണ്ട് എം ചിറക്കടവ് മണ്ഡലം പ്രസിഡന്‍റ്​, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൊൻകുന്നം മാർക്കറ്റിങ്​ സഹകരണസംഘം പ്രസിഡന്‍റും കാഞ്ഞിരപ്പള്ളി അഗ്രികൾച്ചറൽ ആൻഡ്​ പ്രൊഡ്യൂസേഴ്സ് കമ്പനി (കാഡ്കോ) ഡയറക്ടർ ബോർഡ് അംഗവുമാണ്. ---- KTL VZR 1 Shaji Pampuri ചിത്രവിവരണം ഷാജി പാമ്പൂരി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.