ഡോ. എ.ജെ. രാജൻ ദലിത് ലീഡേഴ്സ് കൗൺസിൽ കേന്ദ്ര ചെയർമാൻ

ptl th 7 പത്തനംതിട്ട: കേരള സ്റ്റേറ്റ് ദലിത് ലീഡേഴ്സ് കൗൺസിൽ കേന്ദ്ര കമ്മിറ്റി ചെയർമാനായി ഡോ. എ.ജെ. രാജനെ തെരഞ്ഞെടുത്തു. ചെയർമാനായിരുന്ന പി.ജി. ഗോപി രാജിവെച്ചതിനെത്തുടർന്നാണ് എ.ജെ. രാജനെ തെരഞ്ഞെടുത്തതെന്ന് ജനറൽ സെക്രട്ടറി ഐ.കെ. രവീന്ദ്രരാജ് അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ല കലക്ടർ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള രാജൻ തിരുവല്ല വളഞ്ഞവട്ടം ആലംതുരുത്തി സ്വദേശിയാണ്. പ്ലാനിങ് ആൻഡ് ഇക്കണോമിക്സ് വകുപ്പ് അഡീഷനൽ സെക്രട്ടറി, ഭവനനിർമാണ ഭരണപരിഷ്കാര വകുപ്പ് അഡീഷനൽ സെക്രട്ടറി, സ്റ്റേറ്റ് ലാൻഡ് ബോർഡ് സെക്രട്ടറി, സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി, ലേബർ കമീഷണർ, പട്ടികജാതി പട്ടികവർഗ വകുപ്പ് ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. . Photo......mail.... must.....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.