കോൺഗ്രസ്​ പിന്തുടരുന്നത്​ സി.പി.എമ്മിന്‍റെ കൊലപാതക രാഷ്ട്രീയം -സി.പി.ഐ ജില്ല സെക്രട്ടറി

നെടുങ്കണ്ടം: കൊലപാതക രാഷ്ട്രീയത്തില്‍ സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍. മുമ്പ്​ സി.പി.എം നടത്തിയിരുന്ന കൊലപാതക രാഷ്ട്രീയം ഇപ്പോള്‍ കോണ്‍ഗ്രസും പിന്തുടരുകയാണെന്നും ഇടുക്കിയിലെ എൻജിനീയറിങ്​ വിദ്യാർഥി ധീരജിന്‍റെ കൊലപാതകം ഇതിന്​ തെളിവാണെന്നും ശിവരാമൻ പറഞ്ഞു. ഭഗത്​സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനാചരണത്തോടനുബന്ധിച്ച് നെടുങ്കണ്ടത്ത് എ.ഐ.വൈ.എഫ് സംഘടിപ്പിച്ച യൂത്ത് അലര്‍ട്ട് പരിപാടിയില്‍ സംസാരിക്കവേ​ ശിവരാമൻ സി.പി.എമ്മി​നെതിരെയും തുറന്നടിച്ചു​. സി.പി.എം ജില്ല സെക്രട്ടറി സി.വി വര്‍ഗീസും ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവും തെരുവില്‍ പരസ്പരം പോര്‍വിളിച്ച്​ അക്രമരാഷ്ട്രീയത്തിന് ആഹ്വാനം ചെയ്യുകയാണ്​. രണ്ട് പാര്‍ട്ടികളും തമ്മില്‍ എന്താണ് വ്യത്യാസം. ഇവര്‍ നാടിനെ എവിടേക്ക്​ കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്നും ശിവരാമൻ ചോദിച്ചു. എ.ഐ.വൈ.എഫ്​ ജില്ല ജോയന്‍റ്​ സെക്രട്ടറി സുരേഷ് പള്ളിയാടി അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.