തിരുനക്ക​ര പൂരം ഇന്ന്​ കൊടിയേറും

കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഉത്സവം ചൊവ്വാഴ്ച കൊടിയേറും. 24ന് ആറാട്ടോടുകൂടിയാണ്​ സമാപനം. 23നാണ് തിരുനക്കര പൂരം. 22ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. ഒന്നാം ഉത്സവദിവസമായ 15ന് വൈകീട്ട് ആറിന് തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജനക്കുശേഷം ഏഴിന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. എട്ടിന് സമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്ര നവീകരണ ഭാഗമായി പുതുക്കിപ്പണിത നാലു ഗോപുരങ്ങളുടെ സമര്‍പ്പണവും മുഖ്യപ്രഭാഷണവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍ നിര്‍വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം.എൽ.എയും സുവനീർ പ്രകാശനം നഗരസഭ ചെയര്‍പേഴ്‌സൻ ബിന്‍സി സെബാസ്റ്റ്യനും നിര്‍വഹിക്കും. 9.30ന് ചലച്ചിത്ര പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ ആൻഡ്​ പാര്‍ട്ടിയുടെ ഗാനമേള. രണ്ടാം ഉത്സവം മുതല്‍ പള്ളിവേട്ട വരെ എട്ടുദിവസം ഉത്സവബലിദര്‍ശനം. അഞ്ചാം ഉത്സവമായ 19 മുതല്‍ 23 വരെ വൈകീട്ട് ആറുമുതല്‍ വേല, സേവ, മയൂരനൃത്തം എന്നിവയുണ്ടാവും. പൂരത്തിന്​ 22 ഗജവീരന്മാര്‍ 23ന് വൈകീട്ട് നാലിനാണ്​ തിരുനക്കര പൂരം. 22 ഗജവീരന്മാര്‍ പങ്കെടുക്കും. നാലിന് ജയറാമിന്റെ നേതൃത്വത്തില്‍ 111ല്‍പരം കലാകാരന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം, വൈകീട്ട് 8.30 മുതല്‍ സിനിമാതാരം രമ്യ നമ്പീശന്‍ പങ്കെടുക്കുന്ന ആർ.എല്‍.വി പ്രദീപ്കുമാര്‍ ആൻഡ്​ പാര്‍ട്ടിയുടെ നാട്യാവാങ്കം ഡാന്‍സ്, ഒന്നുമുതല്‍ പള്ളിവേട്ട എഴുന്നള്ളിപ്പ്, പത്താം ഉത്സവദിവസമായ 24ന് രാവിലെ എട്ടിന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11ന് ആറാട്ടുസദ്യ, രണ്ടിന്​ മൈതാനത്ത് ആറാട്ട് എതിരേൽപ്, അഞ്ചിന്​ കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.