ഓട്ടോയും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കറുകച്ചാല്‍: . ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച മാമ്മൂട് ചിറയില്‍ സാബു (47) ഒപ്പമുണ്ടായിരുന്ന ബേബിച്ചന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് മൂന്നരക്ക് ചങ്ങനാശേശ്ശേരി-വാഴൂര്‍ റോഡില്‍ ദൈവംപടിക്ക് സമീപമായിരുന്നു അപകടം. കറുകച്ചാലില്‍നിന്ന്​ മാമ്മൂട് ഭാഗത്തേക്കുപോയ ഓട്ടോയും ചങ്ങനാശ്ശേരിയില്‍നിന്ന്​ കറുകച്ചാല്‍ ഭാഗത്തേക്കുവന്ന അമ്പലപ്പുഴ സ്വദേശിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. തെറ്റായ ദിശയില്‍വന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ പരമാവധി റോഡില്‍നിന്ന്​ വെട്ടിച്ചുമാറ്റിയെങ്കിലും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ് ഓട്ടോയില്‍ കുടുങ്ങിയ സാബുവിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയിലും ബേബിച്ചനെ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പടം: വാഴൂര്‍ റോഡില്‍ ദൈവംപടിക്ക് സമീപം അപകടത്തില്‍പെട്ട ഓട്ടോയും കാറും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.