വെള്ളൂർ: കെ.പി.എം.എസ് സുവർണ ജൂബിലി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ഏപ്രിൽ രണ്ടിന് കോഴിക്കോട് കടപ്പുറത്ത് ചേരുന്ന മലബാർസംഗമം കേരളത്തിന്‍റെ സാമൂഹികമണ്ഡലത്തിൽ പുതുചരിത്രമായി മാറുമെന്ന് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് തലയോലപ്പറമ്പ് യൂനിയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിയൻ പ്രസിഡന്‍റ് ടി.കെ. വിനോദ് അധ്യക്ഷതവഹിച്ചു. അഡ്വ. എ. സനീഷ് കുമാർ, സുജ സതീഷ്, കെ.കെ കൃഷ്ണകുമാർ, എം.വി രാജു, സി.കെ സുകുമാരൻ, കെ.പി. അനിൽകുമാർ, ഒ.വി പ്രദീപ്, വി.സി തങ്കച്ചൻ, ടി.കെ കൃഷ്ണകുമാർ, ടി. സലിൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികൾ: കെ.പി അനിൽകുമാർ(പ്രസി), എം.വി രാജു, സി.കെ സുകുമാരൻ(വൈസ് പ്രസി), ടി. സലിൻ (സെക്ര), ടി.കെ വിനോദ്, ജമീല ഷാജു (ജോ. സെക്ര), ഒ.വി പ്രദീപ് (ട്രഷ). പടം: KTL kpms കെ.പി.എം.എസ് തലയോലപ്പറമ്പ് യൂനിയൻ സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു കൃഷിക്കാരെ വഞ്ചിച്ചു: സർക്കാറിന് പി.സി. തോമസിന്‍റെ വക്കീൽ നോട്ടീസ് കോട്ടയം: കേരള ബഡ്ജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി നടത്തിയ പ്രസംഗത്തിൽ റബർ, കാപ്പി, തേയില, എന്നിവ 'പ്ലാന്‍റേഷ൯' ആണെന്ന് പറഞ്ഞത് അവയെ 'കൃഷി'യുടെ പട്ടികയിൽനിന്ന് നീക്കംചെയ്യുന്നതായി വരുന്നതുകൊണ്ട് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് സർക്കാറിനുവേണ്ടി ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ചു. ഇവയെല്ലാം 'കൃഷി' ആണെന്നും അവ കൃഷിചെയ്ത ഭൂമി 'കൃഷിഭൂമി'യാണെന്നും വ്യക്തമാക്കിക്കൊണ്ട് വേണ്ട തിരുത്തലുകൾ 10 ദിവസത്തിനകം നടത്തിയില്ലെങ്കിൽ സർക്കാറിനെതിരെ കേസ് കൊടുക്കുമെന്ന് നോട്ടീസിൽ പറയുന്നു. സർഫാസി നിയമംപോലെ മറ്റു പല നിയമങ്ങളുടെയും പ്രയോജനം കർഷകർ എന്ന നിലയിലും കൃഷിഭൂമി എന്ന നിലയിലും ഈ കൃഷികൾ ചെയ്യുന്നവർക്ക് ലഭ്യമാക്കണമെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.