സമാധാനത്തിനായി ജപമാല പ്രദക്ഷിണം

ചങ്ങനാശ്ശേരി: യുവദീപ്തി എസ്.എം.വൈ.എം കുറുമ്പനാടം ഫൊറോനയിലെ യുവജനങ്ങള്‍ വെരൂര്‍ സെന്റ് ജോസഫ് പള്ളിയില്‍നിന്ന് പാറേല്‍ സെന്റ് മേരീസ് പള്ളിയിലേക്ക് ജപമാല പ്രദക്ഷിണം ആവേമരിയ നടത്തി. യുദ്ധത്തിനെതിരെ തീക്ഷ്​ണമായി പ്രാർഥിക്കാന്‍ വികാരി ഫാ. ടോം പുത്തന്‍കളം യുവജനങ്ങളെ ആഹ്വാനം ചെയ്തു. കുറമ്പനാടം ഫോറോന വികാരി ജോര്‍ജ് നുഴായിത്തടം, ഇടവകകളിലെ വൈദികരായ ഫാ. ജോണ്‍ തടത്തില്‍, ഫാ. ടോം കുന്നുംപുറം, ഫാ. ടോമി പുത്തന്‍പുരക്കല്‍, ഫാ. ജെനി ഇരുപതില്‍, ഫാ. ജെറിന്‍ അഞ്ചില്‍ എന്നിവര്‍ പങ്കെടുത്തു. സ്വീകരണം നല്‍കി ചങ്ങനാശ്ശേരി: ട്രിവാന്‍ഡ്രം സ്പിന്നിങ്​ മില്‍ ചെയര്‍മാന്‍ സണ്ണി തോമസിന് സംഗമം അരിസ്റ്റോക്രാറ്റിക് അസോസിയേഷന്‍ സ്വീകരണം നല്‍കി. പ്രസിഡന്റ് സി.ജെ. ജോസഫ് പൊന്നാട അണിയിച്ചു. രാജു ജോര്‍ജ്, ഷാജി തോമസ്, ജസ്റ്റിന്‍ ബ്രൂസ്, കെ.സി. ജോസഫ്, ജോസുകുട്ടി പുറവടി, ജോസഫ് കടപ്പള്ളി, ജോര്‍ജ് വര്‍ക്കി, ജോസഫ് ആന്റണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.